Sunday, October 26, 2014

മൗനത്തിന്റെ വില

ഞാൻ പുൽകിയ മൗനത്തിനു വിലയായ്‌ നൽകേണ്ടി വന്നത്‌
എന്റെ പ്രണയത്തെത്തന്നെയായിരുന്നു..

Thursday, March 6, 2014

മുഗ്ദം

ജാലകപ്പടി ചാരി നില്ക്കുന്നു ഞാനിന്നു നിൻ പദമടിയൊന്നു ചിന്തിച്ചിതാ
നിൻ തൊടുകുങ്കുമം ചുണ്ടാൽ മുകരുവാൻ ഇമ്പമോടിന്നു ഞാൻ നിൽക്കുന്നിതാ

ഹിമകണം പുൽകുന്ന ചെരുചില്ല പോലേ നീ എന്നിൽ തളിരിട്ടുണരുന്നിതാ
നിൻ ചുടു നിശ്വാസം എന്നിലെ എന്നിൽ ശൃംഗാരമായി കുറുകുന്നിതാ

പ്രാണന്റെ രേണുക്കൾ നിന്നീലലിഞ്ഞലിഞ്ഞുന്മാദഭാവത്തെ വേൾക്കുന്നിതാ
പുഞ്ചിരിയാമൊരു പൂച്ചെണ്ടു നല്കി നീ നിരുപമഭാഗ്യമായ് കരേറുന്നിതാ 

Wednesday, March 5, 2014

പരിണാമം

ഞാൻ ജനിച്ചു.
എനിക്ക്‌ പരിണാമമായി.
എന്നിൽ പക്വത വളർന്നു
കൂടെ ഭാവനയും.
ആദ്യം നല്ലതെന്നും ചീത്തയെന്നും
ഒരു വേർതിരിവായി.
നല്ലതെല്ലാം എടുത്ത് ഞാൻ ദൈവത്തെ പടച്ചു.
കെട്ടതെടുത്ത് സാത്താനേയും.
എന്നിലെ സത്തയെ പാടെയുപേക്ഷിച്ചിട്ട് 
എന്നെ അവരെ ഭരിക്കാനേൽപ്പിച്ചു.
കലാപങ്ങളും മരണങ്ങളും വിജയത്തിന്റെ തോതായ്ക്കണക്കാക്കി
വിലാപങ്ങളും കൊലവിളികളും അധികാങ്കങ്ങളായ്
ദൈവത്തിനായിരുന്നു മേൽക്കൈ
അവൻ സാത്താന്റെ ആയുധങ്ങളെടുത്ത്
കാഴ്ച്ചക്കാർക്ക് നേരേയെയ്തു
പാവം സാത്താൻ, അവനെന്നെയോ ദൈവത്തെയോ
തൊടാനായില്ല.
എല്ലാം സാത്താന്റെ ചെയ്തിയെന്നുറച്ച ഞാൻ
ദൈവത്തെ ആജ്ഞാസ്വരൂപമക്കി
അവൻ പറഞ്ഞു, ഞാൻ ചെയ്തു